സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് പ്രവർത്തിയിലൂടെ വിളിച്ചു പറയുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ. നീന്തൽക്കുളത്തിൽ വീണ കുഞ്ഞിനെ കൃത്യമായ ഇടപെടലിലൂടെ ഈ അമ്മ രക്ഷപ്പെടുത്തിയിരിക്കുകയാണ്.
ഒരു നിമിഷം മാറിയിരുന്നെങ്കിൽ കുഞ്ഞ് കുളത്തിൽ വീഴുമായിരുന്നു. ഒരു കൈ കൊണ്ടാണ് ഇവർ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്. ‘ഈ വർഷത്തെ അമ്മ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
