rumeysa-gelgi

ലണ്ടൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയെന്ന ഗിന്നസ് ലോക റെക്കോർഡിന് ഉടമയായ റുമേസ ഗെൽഗി മൂന്ന് ലോക റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നു. ഇതോടെ റുമേസയുടെ പേരിലുള്ള ലോക റെക്കോർഡുകളുടെ എണ്ണം അഞ്ച് ആയി.

1997ൽ തുർക്കിയിൽ ജനിച്ച റുമേസ ഒരു അഭിഭാഷകയും ഗവേഷകയുമാണ്. 2021 ഒക്ടോബർ മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് റുമേസയുടെ പേരിലാണ്. 215.16 സെ.മീറ്റർ (ഏഴ് അടി 0.7 ഇഞ്ച്) ആണ് റുമേസയുടെ ഉയരം. വീവർ സിൻഡ്രോം എന്ന ജനിതകവ്യതിയാനമാണ് റുമേസയുടെ ഉയരത്തിന് കാരണം. കുടുംബത്തിലെ മറ്റാർക്കും ഈ ഉയരം ലഭിച്ചിട്ടില്ലെന്നും റുമേസ പറഞ്ഞു.

പൊക്കകൂടുതൽ മൂലം വാക്കറിന്റെ സഹായത്താലാണ് റുമേസ നടക്കുന്നത്. കുറച്ച് ദൂരം മാത്രമേ വീൽചെയറിന്റെ സഹായമില്ലാതെ നടക്കാനാവൂ. 2014ൽ ആണ് റുമേസയ്ക്ക് ആദ്യമായി ലോക റെക്കോർഡ് ലഭിക്കുന്നത്.