sweet-corn-

നമുക്കിടയിൽ ഭൂരിഭാഗം പേരുടേയും ഇഷ്ട ഭക്ഷണങ്ങളിലൊന്നായ ചോളം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ സഹായകരമാണ്. ഇതിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചോളം കഴിക്കുന്നതിലൂടെ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനാൽ വിളർച്ചയെ തടയുന്നു. കൂടാതെ ഊർജ്ജത്തിന്റെ കലവറയായ ഈ ധാന്യം നമ്മുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവർത്തിക്കാനും സഹായിക്കുന്നു.

ഇതു കൂടാതെ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ചോളം സൂപ്പ് ഉണ്ടാക്കാനായി ഒരു കപ്പ് ചോളം നല്ല പോലെ അരച്ചെടുക്കുക.അതിന് ശേഷം നന്നായി തിളപ്പിച്ച വെള്ളത്തിൽ അരച്ചു വച്ച ചോളവും ചെറിയ കഷ്ണങ്ങളായി അരിഞ്ഞ പച്ചക്കറിയും ചേർക്കുക. പച്ചക്കറി വെന്തുകഴിഞ്ഞാൽ അതിലേക്കു അൽപ്പം കോൺ ഫ്ളവർ ,​മഞ്ഞപ്പൊടി ആവശ്യത്തിന് കുരുമുളകും, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഈ സൂപ്പിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കാം.