kurash

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ കുറാഷ് ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് ഈമാസം 7,8 തിയതികളിൽ പൂനെ ശിവഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ നടക്കും. കുറാഷ് അസോസിയേഷൻ ഒഫ് ഇന്ത്യ നടത്തുന്ന സെലക്ഷൻ ട്രയൽസ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജഗദീഷ് ടെയ്‌ലർ ഉദ്ഘാടനം ചെയ്യും.