kailiya

വാഷിംഗ്‌ടൺ: ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരാസ് എന്ന പ്രശസ്‌തമായ ടിവി ഷോയിലെ ഒരു കുസൃതി ചിരിയിലൂടെ ലോകപ്രശസ്‌തയായ കൈലിയ പോസിയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ച വാഷിംഗ്ടണിലെ ബീർച് ബേ സ്‌റ്റേ‌റ്റ് പാർക്കിലെ വീട്ടിലാണ് 16കാരിയായ കൈലിയയെ മരിച്ച നിലയിൽ കണ്ടത്. കൗമാര താരത്തിന്റെ മരണം സ്ഥിരീകരിച്ച് അമ്മ മാൻസി പോസിയാണ് വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

2012ൽ ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരാസ് ഷോയിൽ ഒരു എപ്പിസോഡിൽ കുസൃതി നിറഞ്ഞ ചിരിയോടെയുള‌ള കൈലിയയുടെ മുഖം മീമുകളിലൂടെ വളരെപ്പെട്ടെന്ന് പ്രശസ്‌തമായി. ആത്മഹത്യയാണ് മരണകാരണമെന്നാണ് കുടുംബം നൽകുന്ന വിവരം. നിരവധി മത്സരങ്ങളിൽ എണ്ണമറ്റ വിജയം നേടി.പലമേഖലകളിൽ കഴിവ് തെളിയിച്ചിരുന്നെന്നും കുടുംബം കൈലിയെ ഓർത്തു. കാൽകൊണ്ട് അമ്പെയ്‌ത് ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു വീഡിയോയാണ് ഇൻസ്‌റ്റ‌ഗ്രാമിൽ കൈലിയ ഏപ്രിൽ 30ന് അവസാനമായി ഷെയർ ചെയ്‌തത്.

View this post on Instagram

A post shared by @kailiacontortion