rcb

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​നെ 13 റൺസിന് കീഴടക്കി തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയവഴിയിൽ തിരിച്ചെത്തി. 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബാംഗ്ലൂർ നാലാം സ്ഥാനത്താണ്. ഏഴാം തോൽവി വഴങ്ങിയ ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.

​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബാം​ഗ്ലൂ​ർ​ 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 173​ ​റ​ൺ​സെ​ടു​ത്തു.​ ​മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ഓപ്പണർമാരായ ഡെവോൺ കോൺവേയും (37 പന്തിൽ 56), റുതുരാജ് ഗെ്‌ക്‌വാദും (28)നല്ല തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. ഓവറിൽ ഇരുവരും റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. റുതുരാജിനെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂർ ബൗളർമാർ ചെന്നൈയുടെ കുതിപ്പിന് തടയിടുകയായിരുന്നു. ജഡേജ (3), ധോണി (2) എന്നിവർ നിാശപ്പെടുത്തി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഗ്ലെ ൻമാക്സ്‌വെൽ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തേ മ​ഹി​പാ​ൽ​ ​ലോം​റോ​ർ​ ​(27​ ​പ​ന്തി​ൽ​ 42​),​ ​ക്യാ​പ്ട​ൻ​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സ് ​(22​ ​പ​ന്തി​ൽ​ 38​),​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്ക് ​(​പു​റ​ത്താ​കാ​തെ​ 17​ ​പ​ന്തി​ൽ​ 26)​​ ​എ​ന്നി​വ​രാ​ണ് ​ബാം​ഗ്ലൂ​രി​നെ​ ​ഭേ​ദ​പ്പെ​ട്ട​ ​സ്കോ​റി​ലെ​ത്തി​ക്കാ​ൻ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ത്.​ ​​ ​വി​രാ​ട് ​കൊ​ഹ്‌​ലി​30​ റൺസെടുത്തു. ഓ​പ്പ​ണർ​മാ​രാ​യ​ ​ഡു​പ്ലെ​സി​സും​ ​കൊ​ഹ്‌​ലി​യും​ 7.2​ ​ഓ​വ​റി​ൽ​ 62​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ഡു​പ്ലെ​സി​സി​നെ​ ​ജ​ഡേ​ജ​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​മോ​യി​ൻ​ ​അ​ലി​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​
ലോം​റോ​ർ​ ​ര​ജ​ത് ​പ​ട്ടീ​ദാ​റി​നൊ​പ്പം​ ​(21​)​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ 44​ ​റ​ൺ​സി​ന്റെ​യും​ ​കാ​ർ​ത്തി​ക്കി​നൊ​പ്പം​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ 18​ ​പ​ന്തി​ൽ​ 32​ ​റ​ൺ​സി​ന്റേ​യും​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ 19​-ാം​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ലോം​റോ​റി​നെ​ ​മ​ഹീ​ഷ് ​തീ​ക്ഷ​ണ​യാ​ണ് ​പു​റ​ത്താ​ക്കി​യ​ത്.​ ​അ​ടു​ത്ത​ ​പ​ന്തി​ൽ​ ​വാ​നി​ൻ​ഡു​ ​ഹ​സ​ര​ങ്ക​യേ​യും​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദി​നേ​യും​ ​പു​റ​ത്താ​ക്കി​യ​ ​തീ​ക്ഷ​ണ​ ​ആ​ ​ഓ​വ​റി​ൽ​ ​നേ​ടി​യ​ത് 3​ ​വി​ക്ക​റ്റാ​ണ്.​ ​മോ​യി​ൻ​ ​അ​ലി​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​കാ​ർ​ത്തി​ക്ക് 2​ ​സി​ക്സു​ൾ​പ്പെ​ടെ​ 16​ ​റ​ൺ​സ് ​നേ​ടി.

സൗ​ര​ഭി​ന് ​പ​ക​രം​ ​സു​ശാ​ന്ത് ​
പ​രി​ക്കേ​റ്റ​ ​യു.​പി​ ​പേ​സ​ർ​ ​സൗ​ര​ഭ് ​ദു​ബെ​യ്ക്ക് ​പ​ക​രം​ ​റാ​ഞ്ചി​ക്കാ​ര​നാ​യ​ ​ഇ​ടം​കൈ​യ​ൻ​ ​പേ​സ​ർ​ ​സു​ശാ​ന്ത് ​മി​ശ്ര​യെ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​അ​ധി​കൃ​ത​ർ​ ​പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​ ​അ​റി​യി​ച്ചു.​ 4​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 13​ ​വി​ക്ക​റ്റു​ക​ൾ​ 21​കാ​ര​നാ​യ​ ​സു​ശാ​ന്ത് ​നേ​ടി​യി​ട്ടു​ണ്ട്.

ഐ.പി.എല്ലിൽ ഇന്ന്

ഡൽഹി -ഹൈദരാബാദ്

(രാത്രി 7.30 മുതൽ)