kk

അബുദാബി: അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്കും സുഹൃത്തുക്കൾക്കും 25 കോടിയിലേറെ രൂപയുടെ സമ്മാനം. അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കുമാണ് കോടികളുടെ പെരുന്നാൾ സമ്മാനം ലഭിച്ചത്. . 'ഡ്രീം 12 മില്യൺ' സീരീസ് 239 റാഫിൾ നറുക്കെടുപ്പിലാണ് മുജീബ് ഉൾപ്പെടെ 10 പേർ ചേർന്നെടുത്ത ടിക്കറ്റിന് 25 കോടി ലഭിച്ചത്.


ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ട്രക്ക് ഡ്രൈവറായ മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. അതേസമയം, മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും സ്വന്തമാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്. നാലാം സമ്മാനമായ 50,000 ദിർഹം ജോർദാൻ സ്വദേശിയായ ഇബ്രാഹിം ഫ്രെയ്ഹത്തിനാണ്. പാകിസ്ഥാൻ സ്വദേശിയായ സാദ് ഉള്ള മാലിക് ബി.എം.ഡബ്ല്യു കാർ സ്വന്തമാക്കി.

'