pc-george

തിരുവനന്തപുരം: മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ മുൻ എം എൽ എ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക.


പി സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും, ജാമ്യം അനുവദിച്ചപ്പോൾ പ്രോസിക്യൂഷന്റെ വാദം കേട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. പി സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ കോടതി നേരത്തെ പൊലീസിനെ വിമർശിച്ചിരുന്നു. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാന്‍ പൊലീസിനായില്ലെന്നായിരുന്നു വിമർശനം.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്‍റെ വിവാദ പ്രസംഗം. മുസ്‌ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നെന്നും, മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽ നിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്നുമൊക്കെയായിരുന്നു ജോർജ് പറഞ്ഞത്.