door

പയ്യന്നൂർ: വീട് പൂട്ടി പുറത്ത് പോയപ്പോൾ താക്കോൽ പൂട്ടിൽ നിന്നും എടുക്കാൻ മറന്നു. അബദ്ധം മനസിലാക്കി തിരിച്ചെത്തുമ്പോഴേക്കും വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണാഭരണം മോഷണം പോയി. വെള്ളൂരിലെ എം.ടി.പി. ശിഹാബിന്റെ വീട്ടിലാണ് , കുറഞ്ഞ നേരത്തെ മറവി മുതലെടുത്ത് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം ശിഹാബ് വീട് പൂട്ടി ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. ഇതിനിടെ പൂട്ടിൽ നിന്നും താക്കോൽ എടുക്കാൻ മറന്നു. അബദ്ധം പറ്റിയത് മനസ്സിലായ ഉടനെ തിരിച്ചു വന്നെങ്കിലും വാതിൽ തുറന്ന നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണ്ണാഭരണം മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. ശിഹാബിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.