
തൃശൂർ: തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാരുടെ യോഗം രാമനിലയത്തിൽ ആരംഭിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ രാജൻ, ജില്ലാ ഭരണസമിധി പ്രതിനിധികൾ, തിരുവമ്പാടി പാറമേക്കാവ് ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
'പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിൽ നിന്ന് കാണാൻ കേന്ദ്ര ഏജൻസിയായ പെസോയുടെ അനിമതി തേടും. നിയന്ത്രണങ്ങൾ പാലിക്കും, വെടിക്കെട്ട് എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കും. പൂരത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല. സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്' - മന്ത്രി കെ രാജൻ പറഞ്ഞു.
പാറമേക്കാവ് ദേവസ്വത്തിന്റെ പൂരം സുവനിയർ റവന്യൂ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു. ഇന്ന് രാവിലെയായിരുന്നു പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകൾ. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ സതീശ് മേനോൻ, സെക്രട്ടറി ജി രാജേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.