trissur-pooram

തൃശൂർ: പൂരത്തിന് സുരക്ഷാ സജ്ജീകരണങ്ങൾക്കായി 15ലക്ഷം ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ രാമനിലയത്തിൽ ചേർന്ന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ടൂറിസം പ്രചരിപ്പിക്കാൻ തൃശൂർ പൂരത്തെ ഉപയോഗപ്പെടുത്തുമെന്നും ടൂറിസം മന്ത്രി കൂട്ടിച്ചേർത്തു.

ലോക ടൂറിസത്തെ തന്നെ ആകർഷിക്കുന്നതാണ് തൃശൂർ പൂരം. അതിനാൽ തന്നെ ടൂറിസം വകുപ്പ് വളരെ പ്രത്യേകതയോടെയാണ് പൂരത്തെ കാണുന്നത്. തൃശൂർ പൂരത്തിന്റെ പ്രാധാന്യം നൽകണമെന്നത് സർക്കാരിന്റെ തന്നെ തീരുമാനമാണ് അതിനാലാണ് ചരിത്രത്തിലാദ്യമായി ഇത്രയും വലിയ തുക നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് തൃശൂർ പൂരം സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂരത്തിന് 15ലക്ഷം രൂപ അനുവദിച്ചതിന് മന്ത്രി മുഹമ്മദ് റിയാസിനെ വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതി പൊന്നാട അണിയിച്ച് ആദരിച്ചു.