തിരുവനന്തപുരം ജില്ലയിലെ വെള്ളായണി പുഞ്ചക്കരിയിലേക്കാണ് ചങ്കത്തിമാരുടെ ഇന്നത്തെ യാത്ര. കള്ള് ഷാപ്പിലെത്തിയതും ഇരുവരും ആദ്യം പരീക്ഷിക്കാനെടുത്തത് നാടൻ കള്ള് തന്നെയാണ്.
ചോറും പൊറോട്ടയും അപ്പവും കപ്പയുമെല്ലാം ഇവിടെത്തെ പ്രധാന വിഭവങ്ങളാണ്. കള്ള് ഷാപ്പാണെങ്കിലും കുടുംബസമേതമാണ് കൂടുതൽ പേരും ഇവിടേക്ക് എത്തുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് കഴിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
മുയൽ ഇറച്ചിയാണ് ഇവിടത്തെ പ്രധാന ഐറ്റം. ചൂര തലക്കറി, നാടൻ ചിക്കൻ പെരട്ട്, ഞണ്ട് ഫ്രൈ, കായൽ മീൻ പൊരിച്ചത്, കക്കയിറച്ചി, താറാവ് കറി, ബീഫ് ഫ്രൈ, പോർക്ക് ഫ്രൈ തുടങ്ങി പല രുചികളും ഇവിടെ ഒരുക്കിയിട്ടുണ്ടാകും.
