manju-warrier

കൊച്ചി: സംവിധായകൻ സനൽകുമാറിനെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാറശ്ശാലയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ സംവിധായകനെ കൊച്ചിയിലെത്തിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചെറുക്കുന്നതിന്റെ ലൈവ് വീഡിയോ സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. നടക്കുന്നത് കൊല്ലാനുള്ള ശ്രമമാണെന്നും പൊലീസുകാരാണെന്ന് പറഞ്ഞ് കുറച്ച് ഗുണ്ടകൾ വന്ന് പിടിച്ചുകൊണ്ടുപോകുകയാണെന്നുമൊക്കെയായിരുന്നു സംവിധായകൻ ലൈവിൽ പറഞ്ഞത്.


സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ ജീവന് ആപത്തുണ്ടെന്നും നടി തടവറയിലാണെന്നുമൊക്കെ ആരോപിച്ച് സംവിധായകൻ മുൻപ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.