auto

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ച് വയസുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഗുഡ്സ് ഓട്ടോറിക്ഷയിലെ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം. ഭാര്യയേയും രണ്ട് മക്കളെയും ഗുഡ്സ് ഓട്ടോയിലാക്കി തീവയ്ക്കുകയായിരുന്നുവെന്നാണ് സംശയം.