fruits

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർദ്ധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. ആഴ്ചയിൽ രണ്ടോ അതിലധികമോ അവക്കാ‌ഡോ പഴങ്ങൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും അസുഖമുള്ളവരിൽ അപകട സാദ്ധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

avocado

അവക്കാഡോകളിൽ നാരുകൾ, അപൂരിത കൊഴുപ്പ്, ഹൃദയത്തിന്റെ ആരോഗ്യത്തെ നിലനിർത്തുന്നുന്ന മറ്റ് ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും അവക്കാഡോ സഹായിക്കുമെന്ന് മുമ്പ് നടത്തിയിട്ടുള്ള പരീക്ഷണങ്ങളിലും കണ്ടെത്തിയിട്ടുള്ളതാണ്. കഴിഞ്ഞ 20വർഷത്തിനിടെ അമേരിക്കയിൽ അവക്കാഡോ കഴിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതായും അവിടെ ഉള്ലവരിൽ ഹൃദ്രോഗം വന്നവരുടെ എണ്ണം വളരെ കുറവാണെന്നും യു എസ് അഗ്രിക്കൾച്ചർ വിഭാഗത്തിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. 30 മുതൽ 55വയസ് വരെയുള്ള 70000 സ്ത്രീകളിലും 40മുതൽ 75വയസ് വരെയുള്ള 40000പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. ഇവരിൽ അവക്കാ‌‌ഡോ നിരന്തരം കഴിക്കുന്നവർക്ക് കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ വന്നിട്ടില്ല എന്നും കണ്ടെത്തി.

avocado

ഗർഭിണികൾക്കും കഴിക്കാൻ ഉത്തമമാണ് അവക്കാഡോ. ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കണ്ണിന് ചുറ്റുമുള്ല കരുവാളിപ്പ് അകറ്റാനും ചർമം വരണ്ടുപോകുന്നത് തടയാനും അവക്കാഡോ ഉത്തമമാണ്. അവക്കാഡോ കഴിക്കുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.