vikram

കമൽഹാസൻ നായകനാകുന്ന മൾട്ടിസ്റ്റാർ ചിത്രം 'വിക്ര'ത്തിന്റെ സാറ്റ്ലൈറ്റ്, ഒടിടി അവകാശങ്ങൾ വിറ്റുപോയത് 125 കോടിയ്ക്ക്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. സ്റ്റാർ ഗ്രൂപ്പിനാണ് സാറ്റ്ലൈറ്റ് സംപ്രേക്ഷണാവകാശം.

vikram

ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് ജൂൺ മൂന്നിനാണ്.