
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം ശ്രീയ ശരണിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ഗോവൻ ബീച്ചിൽ മകൾക്കൊപ്പം അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ഭർത്താവ് ആൻഡ്രേയ കൊച്ചീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടയ്ക്കെല്ലാം കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം അവർ ആരാധകരുമായി പങ്കിടാറുമുണ്ട്.
മകൾ രാധയ്‌ക്കൊപ്പം പിങ്ക് നിറത്തിലുള്ള സ്വിം സ്യൂട്ടിൽ ഗോവൻ ബീച്ചിൽ കളിച്ചു രസിക്കുന്ന ചിത്രങ്ങളെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിനു പുറമേ രണ്ട് വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.