kadala-

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പ്രധാന പയറു വർഗങ്ങളിലൊന്നാണ് കടല. ഫോളേറ്റ്, ഫോസ്ഫറസ്, അയൺ ,​ മാംഗനീസ് എന്നീ നിരവധി ധാതുക്കൾ കടലയിൽ അടങ്ങിയിട്ടുണ്ട്. അയൺ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ കടല കഴിക്കുന്നത് നല്ലതാണ്.

ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ദിവസവും കടല നല്കുന്നത് അവരുടെ ഊർജ്ജ നില വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുളളതിനാൽ ദഹനസംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷണം നല്കുന്നു. കടലയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്, ഫൈബർ, വൈറ്റമിൻ സി എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കുന്നു. ഇതിലെ കാർബോഹൈഡ്രേറ്റുകൾ പതുക്കെ ദഹിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിച്ചു നിറുത്താൻ സഹായിക്കുന്നു. സസ്യാഹാരികൾക്ക് ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ കടല നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താം.ഇത് കൂടാതെ ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടികൊഴിച്ചിൽ തടയാനും കടല സഹായിക്കും