
ന്യൂഡൽഹി: ധനകാര്യ, നിക്ഷേപസ്ഥാപനമായ പ്രുഡന്റ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) 10ന് തുടക്കമാകും. 12വരെ നടക്കുന്ന ഐ.പി.ഒയിലൂടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 595-630 രൂപനിരക്കിലാണ് വിറ്റഴിക്കുക. കുറഞ്ഞത് 23 ഓഹരികൾക്കും തുടർന്ന് ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 538.61 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.