
പരിയാരം (കണ്ണൂർ): ശ്രീകണ്ഠാപുരം പൊലീസ് വഞ്ചനാകേസിൽ കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശി മരിച്ചു. കർണാടക ചിത്രദുർഗ ഹോറപ്പേട്ട അഞ്ചുമാൻ റോഡിലെ ഫോർത്ത് ബ്ലോക്കിൽ ടി.വി.ശിവകുമാർ (56) ആണ് മരിച്ചത്.
ബുധനാഴ്ച കർണാടകയിലെ കവേരി ഖിജാബിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശിവകുമാർ ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ക്വാറി ഉടമയായ ശിവകുമാറിനെതിരെ ചേപ്പറമ്പ് സ്വദേശിനിയായ ജെമിനിരാജ് നൽകിയ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ ക്വാറിയും ക്രഷറും വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ജെമിനിരാജിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയ ശിവകുമാർ വ്യാജ എഗ്രിമെന്റ് നൽകി വഞ്ചിച്ചുവെന്നാണ് പരാതി.