
തിരുവനന്തപുരം: കേരളത്തിന്റെ ഫുട്ബാൾ കമ്പത്തിന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആദരം. സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഫിഫ പ്ലസിനുവേണ്ടി കേരളാ ഫുട്ബാളിനെക്കുറിച്ചുള്ള 40 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമന്ററി നിർമ്മിച്ചിരിക്കുകയാണ് ഫിഫ. ഫിഫയും റൈസ് വേൾഡും സംയുക്തമായി സഹകരിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ പേര് മൈതാനം എന്നാണ്. കേരളത്തിന്റെ ഫുട്ബാളിനോടുള്ള ആവേശവും അടങ്ങാത്ത ഇഷ്ടവും ആറ് കഥകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. നഗ്നപാദനായി പന്തുകളിക്കുന്ന വൈദീകൻ, ഗോകുലം കേരള എഫ്.സിയുടെ വനിതാ ടീം, സഹൽ അബ്‌ദുൾ സമദ്, അനസ് എടത്തൊടിക, അബ്‌ദുൾ ഹുക്കു, കമന്റേറ്റർ ഷൈജു ദാമോദരൻ എന്നിവരെല്ലാം ഡോക്യുമെന്ററിയിൽ വരുന്നുണ്ട്. സെവൻസിനും ഐ.എസ്.എല്ലിനുമെല്ലം നിറഞ്ഞു കവിയുന്ന ഗാലറി ആവേശം ഫിഫ ഈ ഡോക്യുമെന്ററിയിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.