pampa-ksrtc

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ഴി​ഞ്ഞ​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​ന​ൽ​കാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ജീവനക്കാർ ഇന്ന് അ‌ർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. മാനേജ്‌മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഡെ​മോ​ക്രാ​റ്റി​ക് ​ഫെ​ഡ​റേ​ഷ​നും​ ​എ.​ഐ.​ടി.​യു.​സി​യും​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​എം​പ്ലോ​യീ​സ് ​സം​ഘും​ ​ ഇന്ന് അർദ്ധ രാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. ​കൂ​ടു​ത​ൽ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​റോ​ഡ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​സി.​ഐ.​ടി.​യു​)​ ​പ​ണി​മു​ട​ക്കി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കും.


അതേസമയം പ​ണി​മു​ട​ക്ക് ​നേ​രി​ടാ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​ഡ​യ​സ്നോ​ൺ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഇ​ന്ന് ​ജോ​ലി​ക്കെ​ത്ത​വ​രു​ടെ​ ​വേ​ത​നം​ ​മേ​യി​ലെ​ ​ശ​മ്പ​ള​ത്തി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്കു​മെ​ന്ന് ​സി.​എം.​ഡി​ ​ബി​ജു​ ​പ്ര​ഭാ​ക​ർ​ ​പു​റ​ത്തി​റ​ക്കി​യ​ ​ഉ​ത്ത​ര​വി​ൽ​ ​അ​റി​യി​ച്ചു

ഇക്കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും കെ എസ് ആർ ടി സി മാനേജ്മെന്റ് ജീവനക്കാരെ പട്ടിണിക്കിട്ടെന്നും ഈ മാസവും ശമ്പളം ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് മനസിലായതോടെയാണ് സമരത്തിനിറങ്ങുന്നതെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമമില്ലെന്നും ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണമെന്നും സമരം ചെയ്യുന്ന ജീവനക്കാർ പറഞ്ഞു