p

ന്യൂഡൽഹി: വിദ്യാർത്ഥികളിലെ സമ്മർദ്ദവും വിഷാദവും ഫലപ്രദമായി പരിഹരിച്ച് അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാനുള്ള യു.ജി.സി പദ്ധതിയി​ൽ ക്രി​യാത്മകമായ നി​ർദ്ദേശങ്ങൾ. കോളേജുകളിലും സർവകലാശാലകളിലും മാനസികാരോഗ്യ കൗൺസിലർമാരെ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരമാവധി കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിൽ. കൊവിഡ് കാലത്തുൾപ്പെടെ വിദ്യാർത്ഥികൾ ഏറെ മാനസികസമ്മർദ്ദത്തിലാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തി​യി​രുന്നു.

പദ്ധതി​യി​ൽ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മർദ്ദവും വൈകാരിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച സ്റ്റുഡന്റ്സ് സർവീസസ് സെന്റർ (എസ്.എസ്.സി) ഉണ്ടായിരിക്കും. പ്രത്യേകിച്ച് ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വ്യത്യസ്‌ത സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് പിന്തുണ നൽകും. വനിതകൾ, ഭിന്നശേഷിവിഭാഗം, എൽ.ജി.ബി.ടി, പെട്ടെന്ന് സമ്മർദ്ദത്തിലാകുന്ന പിന്നാക്കമുള്ള ദുർബലരായ വിദ്യാർത്ഥികൾ എന്നിവരെ പദ്ധതിയിൽ പ്രത്യേകം പരിഗണിക്കും. ശാരീരികക്ഷമത, കായികം, ആരോഗ്യം, ക്ഷേമം, മനഃശാസ്ത്രപരവും വൈകാരികവുമായ ക്ഷേമം എന്നിങ്ങനെയുള്ള തലങ്ങളിൽ കൂടുതൽ ഇടപെടലുകൾ പദ്ധതി ഉറപ്പാക്കും.

വിദ്യാർത്ഥികൾക്കിടയിൽ ശാരീരിക ക്ഷമതയും കായിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാനും പോസിറ്റീവ് മനോഭാവം വളർത്തുന്നതി​നുമാണ് ഈ മാർഗനിർദേശങ്ങളെന്ന് യു.ജി​.സി​ ചെയർപേഴ്‌സൺ​ എം. ജഗദേഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം ശക്തിപ്പെടുത്തി​ മി​കച്ച പൗരൻമാരാക്കാനാണ് പദ്ധതി​ കൊണ്ടു വരുന്നത്.

​യു​ജി​സി​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം
എം.​ഫി​ൽ​ ​പി.​എ​ച്ച്ഡി​ ​വൈ​വാ
പ​രീ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​എം.​ഫി​ൽ,​ ​പി.​എ​ച്ച്ഡി​ ​വൈ​വാ​ ​പ​രീ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​ന​ട​ത്താ​ൻ​ ​യു.​ജി.​സി​ ​തീ​രു​മാ​നം.​ ​ഗൂ​ഗി​ൾ,​ ​സ്‌​കൈ​പ്പ് ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ച് ​ഓ​ഫ്‌​ലൈ​നി​ലോ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യോ​ ​വൈ​വാ​ ​പ​രീ​ക്ഷ​ ​ന​ട​ത്താ​മെ​ന്നാ​ണ് ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​ർ​ക്കും​ ​കോ​ള​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും​ ​അ​യ​ച്ച​ ​ക​ത്തി​ൽ​ ​യു.​ജി.​സി​യു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ന് ​വി​ശ്വ​സ​നീ​യ​വും​ ​സൗ​ക​ര്യ​പ്ര​ദ​വു​മാ​യ​ ​മ​റ്റു​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളും​ ​ഉ​പ​യോ​ഗി​ക്കാം.

എം.​ഫി​ൽ,​ ​പി.​എ​ച്ച്.​ഡി​ ​ബി​രു​ദ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ 2016​ ​ലെ​ ​യു.​ജി.​സി​ ​റെ​ഗു​ലേ​ഷ​ൻ​സി​ലെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​അ​നു​സ​രി​ച്ചാ​ക​ണം​ ​വൈ​വാ​ ​പ​രീ​ക്ഷ.​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​മ്പോ​ൾ,​ ​ഗ​വേ​ഷ​ണ​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ,​ ​വ​കു​പ്പി​ലെ​ ​ഫാ​ക്ക​ൽ​റ്റി​ ​അം​ഗ​ങ്ങ​ൾ,​ ​ഗ​വേ​ഷ​ണ​ ​പ​ണ്ഡി​ത​ന്മാ​ർ,​ ​മ​റ്റ് ​വി​ദ​ഗ്ധ​ർ,​ ​ഗ​വേ​ഷ​ക​ർ​ ​എ​ന്നി​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്ക​ണ​മെ​ന്നും​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ,​ ​വി​ദ​ഗ്ധ​ർ,​ ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പു​കാ​ർ​ ​എ​ന്നി​വ​ർ​ക്കും​ ​ഈ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ബാ​ധ​ക​മാ​ണ്.