
തിരുവനന്തപുരം : നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ പെറോട്ട പാഴ്സലിൽ പാമ്പിൻ ചട്ട കണ്ടെത്തി. ചന്തമുക്കിലെ ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ പെറോട്ട പാഴ്സലിലാണ് പാമ്പിന്റെ ചട്ട കണ്ടെത്തിയത്. പൂവത്തൂർ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ ചൊവ്വാഴ്ച മകൾക്കായി വാങ്ങിയ പാഴ്സലിലാണ് ഇത് കണ്ടത്. മകൾ പെറോട്ട കഴിച്ചു തുടങ്ങിയപ്പോഴാണ് പാമ്പിൻ ചട്ട കണ്ടതെന്ന് പ്രിയ പറഞ്ഞു.
തുടർന്ന് പൊലീസിലും നെടുമങ്ങാട് നഗരസഭയിലും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധിച്ചു. ഹോട്ടലിൽ പരിശോധന നടത്തി അടപ്പിച്ചു.