gggfgf

ബർലിൻ : കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ മേയ് 31 വരെ നീട്ടി ജർമ്മൻ സർക്കാർ ഉത്തരവ്. ഇതോടെ മറ്റു രാജ്യങ്ങളിൽ നിന്ന് ജർമ്മനിയിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. രാജ്യത്തേക്ക് വരുന്നതിന് മുൻപു 12 വയസിന് മുകളിലുള്ളവർ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ്, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

ജർമനിയിലെ ഒരു വിമാനത്താവളത്തിൽ നിന്നു ട്രാൻസ്ഫർ ചെയ്യുന്ന യാത്രക്കാരും രാജ്യത്ത് എത്തുന്നതിനു മുൻപ് കൊവിഡ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം . ഇ.യുവിനു പുറത്തുള്ള മൂന്നാം രാജ്യങ്ങളിലേക്കുള്ള നോൺ–ഷെഞ്ചൻ ട്രാൻസിറ്റിനും ഇതു ബാധകമാണ്.

കൊവിഡ് ഒമിക്രോൺ വകഭേദം രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തിയതിനാലാണ് ഈ നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം.