khatija-rahman

സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും ഇവർ പങ്കുവച്ചു.

View this post on Instagram

A post shared by 786 Khatija Rahman (@khatija.rahman)

കഴിഞ്ഞ ഡിസംബർ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. ഗായിക കൂടിയായ ഖദീജ എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് പിന്നണി ഗാനരംഗത്ത് തുടക്കും കുറിച്ചത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീൻ. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ ആർ റഹ്മാൻ, സൈറാ ബാനു ദമ്പതികൾക്ക്.

View this post on Instagram

A post shared by ARR (@arrahman)