
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് മരണങ്ങളുടെ കണക്കുകളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
ശാസ്ത്രം കള്ളം പറയില്ല, മോദി പറയുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സർക്കാർ പറയുമ്പോലെ 4.8 ലക്ഷമല്ല, 47 ലക്ഷം ഇന്ത്യക്കാരാണ് കൊവിഡ് മഹാമാരി മൂലം മരണപ്പെട്ടതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കണമെന്നും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അവരെ സഹായിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ കണക്കാക്കുന്നതിൽ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെ രാഹുൽ ഗാന്ധി വിമർശനവുമായി എത്തിയത്.
47 lakh Indians died due to the Covid pandemic. NOT 4.8 lakh as claimed by the Govt.
— Rahul Gandhi (@RahulGandhi) May 6, 2022
Science doesn't LIE. Modi does.
Respect families who've lost loved ones. Support them with the mandated ₹4 lakh compensation. pic.twitter.com/p9y1VdVFsA