asian

ബീജിംഗ്: ചൈനയിലെ ഹാംഗ്‌സോയിൽ ഈ വർഷം സെപ്‌തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. സെപ്‌തംബർ 10 മുതൽ 25 വരെയാണ് ഏഷ്യൻ ഗെയിംസ് തീരുമാനിച്ചിരുന്നത്. ചൈനീസ് ദേശിയ മാദ്ധ്യമങ്ങൾ വിവരം സ്ഥിരീകരിച്ചെങ്കിലും കാരണം അറിയിച്ചിട്ടില്ല. എന്നാൽ രാജ്യത്ത് ക്രമാതീതമായി വർദ്ധിച്ച കൊവിഡ് കേസുകളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും ഏഷ്യൻ ഗെയിംസ് സംഘാടകർ അറിയിച്ചു.

ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായിയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് ഹാംഗ്‌സോ. രാജ്യത്ത് കൊവിഡ് രോഗാണുവിനെ പിടിച്ചുകെട്ടുന്ന ഭാഗമായി ഇപ്പോൾ ഷാങ്‌ഹായിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സകല മേഖലകളും സ്‌തംഭിക്കുന്ന ലോക്ഡൗണാണ് നടപ്പാക്കിയത്.

1.2 കോടി ജനങ്ങൾ വസിക്കുന്ന കിഴക്കൻ ചൈനയിലെ വൻ നഗരമാണ് ഹാംഗ്‌സോ. ഏഷ്യൻ ഗെയിംസിനായി 56ഓളം വേദികൾ നഗരത്തിൽ തയ്യാറായിക്കഴിഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കെ ഫെബ്രുവരിയിൽ ബീജിംഗ് ശീതകാല ഒളിമ്പിക്‌സ് സംഘടിപ്പിച്ചിരുന്നു,