തിരുവനന്തപുരം ജില്ലയിലെ പേട്ടയ്ക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര. വീടിന് ചുറ്റും വൃത്തിയാക്കുന്നതിനിടയിലാണ് പാമ്പുകളെ കാണുന്നത്. ഇന്ന് രാവിലെ അതിൽ ഒന്നിനെ വീട്ടുകാർ കണ്ടു. അപ്പോൾ തന്നെ വാവയെ വിളിക്കുകയായിരുന്നു.

രണ്ടാഴ്ചകൾക്ക് മുൻപ് വാവ ഈ വീടിന് പുറകിൽ പാമ്പിനെ പിടികൂടാൻ വന്നിരുന്നു. പക്ഷെ അന്ന് അതിനെ കിട്ടിയില്ല. അന്ന് പാമ്പിനെ കണ്ട സ്ഥലത്തെ മതിലിനപ്പുറമാണ് ഈ വീട്. വീടിന് പുറക് വശത്ത് പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു അതിനടിയിലാണ് പാമ്പ് ഉഗ്രൻ ഒരു അണലി,പ്രസവിക്കാറായ അണലിയാണ്. ഈ സമയം കടി കിട്ടിയാൽ അപകടം ഉറപ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...