
തിരുവനന്തപുരം: ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്തിനെ ആദരിച്ചു. ശ്രീകാര്യം അലത്തറ രാജീവ് ഗാന്ധി ആദർശ സാംസ്കാരിക സമിതിയിൽ നടന്ന ചടങ്ങിൽ ലോകാരോഗ്യ സംഘടനയിലെ അംഗമായ ഡോക്ടർ എസ് എസ് ലാൽ പൊന്നാട ചാർത്തി ആദരിക്കുകയായിരുന്നു.
ഡോക്ടർ എസ് എസ് ലാൽ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രസിഡൻ്റ് അലത്തറ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി സെക്രട്ടറി ആറ്റിപ്ര അനിൽ, രാജേന്ദ്രൻ, സനൽ ചേന്തി, നജീബ് റഷീദ് എന്നിവർ പങ്കെടുത്തു.