rubix

മുംബയ്: 5000 റുബിക്സ് ക്യൂബ് ഉപയോഗിച്ച് വിദ്യാർത്ഥികൾ സൃഷ്ടിച്ച ഛത്രപതി ശിവാജിയുടെ ഛായാചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടംനേടി.

മഹാരാഷ്ട്രയിലെ കാർജത്തിൽ നടന്ന മഹാ ഉത്സവ് 2022ന്റെ ഭാഗമായാണ് ചിത്രം ഒരുക്കിയത്.

10–18നും ഇടയിൽ പ്രായമുള്ള 5023 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

എൻഡി സ്റ്റുഡിയോസ് സ്ഥാപകനായ നിതിൻ ദേശായി ആണ് പരിപാടിക്ക് മുൻകൈ എടുത്തത്. മേയ് ഒന്ന് മഹാരാഷ്ട്ര ദിനമാണ്. അതിന്റെ ഭാഗമായി മറാത്ത അടക്കിവാണ ഛത്രപതി ശിവാജി മഹാരാജാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. അടുത്ത വർഷം പുതിയ റെക്കാഡ് ഇടുകയാണ് ലക്ഷ്യമെന്ന് നിതിൻ ദേശായി പറഞ്ഞു.

പൂനൈ, നാസിക്, സതാര, കോൽഹപുർ, ബാദൽപൂർ, നവി മുംബയ്, താനെ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളെ വീടിന് പുറത്തേക്ക് ഇറക്കാനും കൂട്ടായ്മയുടെ കരുത്ത് ബോധ്യപ്പെടുത്താനും പരിപാടി സഹായിച്ചതായി സഹസംഘാടകനായ വിമൽ സോമൻ പറഞ്ഞു.