
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആനന്ദ് നാരായണൻ എന്ന എസ് .െഎയുടെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
അലൻസിയർ, നന്ദു, ഹരീഷ് കണാരൻ, ആദ്യ പ്രസാദ് ഉൾപ്പെടെ നിരവധി താരങ്ങളും ഒാഡിഷനിലൂടെ കണ്ടെത്തുന്നവരും ചിത്രത്തിന്റെ ഭാഗമാകുന്നു.എന്നാൽ ചിത്രത്തിൽ ടൊവിനോ തോമസിന് നായികയില്ല.ജിനു വി. എബ്രഹാം രചന നിർവഹിക്കുന്ന ചി ത്രത്തിന് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം . ജോണി ആന്റണി, ജിനു എബ്രഹാം എന്നിവരുടെ ശിഷ്യനാണ് ഡാർവിൻ കുര്യാക്കോസ്.കോട്ടയം, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലായി സെപ്തംബർ മാസം ചിത്രീകരണം ആരംഭിക്കും.
തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമും, സംവിധായകൻ ഡാർവിൻ കുര്യാക്കോസിന്റെ ഇരട്ട സഹോദരനുമായ ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മാണം.