ddd

തിരുവനന്തപുരം: സംസ്ഥാനത്താകെ 400 ഓളം സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും സ്‌കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.ത്രിവേണി നോട്ട് ബുക്കുകൾക്ക് പുറമെ വിവിധ കമ്പനികളുടെ കുടകൾ,സ്‌കൂൾ ബാഗുകൾ, പേന, പെൻസിൽ,ഇൻസ്ട്രുമെന്റ് ബോക്സുകൾ, പെൻസിൽ ബോക്സുകൾ, ടിഫിൻ ബോക്സുകൾ, റെയിൻകോട്ടുകൾ തുടങ്ങി എല്ലാ സാധനങ്ങളും 20 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്.തിരഞ്ഞെടുത്ത സഹകരണ സംഘങ്ങൾ നടത്തുന്ന സ്റ്റുഡന്റ് മാർക്കറ്റുകളിലും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും സാധനങ്ങൾ ലഭ്യമാണ്.തിരുവനന്തപുരത്ത് സ്റ്റാച്യു സ്റ്റുഡന്റ് മാർക്കറ്റിന്റെ ഉദ്ഘാടനം കൺസ്യുമർഫെഡ് എക്സിക്യുട്ടീവ് ഡയറക്ടർ ലേഖാ സുരേഷ് നിർവഹിച്ചു.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നാസിമുദ്ദീൻ ആദ്യ വില്പന നടത്തി.റീജിയണൽ മാനേജർ ടി.എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു.