csb-bank

കൊച്ചി: സി.എസ്.ബി ബാങ്കിന്റെ ലാഭം ജനുവരി-മാർച്ച് പാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ 42.89 കോടി രൂപയിൽ നിന്ന് 204.63 ശതമാനം ഉയർന്ന് 130.67 കോടി രൂപയിലെത്തി. പ്രവർത്തനലാഭം 19 ശതമാനം വർദ്ധിച്ച് 613.72 കോടി രൂപയായി.

മൊത്തം നിഷ്‌ക്രിയ ആസ്‌തി 2.66 ശതമാനത്തിൽ നിന്ന് 1.81 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.17 ശതമാനത്തിൽ നിന്ന് 0.68 ശതമാനത്തിലേക്കും താഴ്‌ന്നുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പ്രളയ് മൊണ്ഡാൽ പറഞ്ഞു.