kk

തിരുവനന്തപുരം കെ.എസ്.ഇ.ബിയിൽ മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലായി. ചർച്ച വിജയകരമാണെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. കെ.എസ്.ഇ.ബി.യിൽ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം സെക്രട്ടറി ഉറപ്പു നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം ബോർഡ് പുനഃപരിശോധിക്കും. .

സ്ഥലം മാറ്റിയവരെ തിരികെ അതേ സ്ഥലത്ത് നൽകണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടില്ല.ഡയ‌സ്‌നോണിൻ്റെ കാര്യത്തിൽ നിയമപരമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. മെമ്മോയ്‌ക്ക് മറുപടികൾ നോക്കിയ ശേഷം തീരുമാനമെടുക്കുമെന്നും ബോർഡ് യോഗത്തില തള്ളിക്കയറ്റം വിശദീകരണം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും പ്രഖ്യാപിച്ച സമരം ഒത്തുതീ‍ർപ്പാക്കുകയാണെന്നും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.