kgf

ചരിത്ര വിജയം നേടുകയാണ് കെ.ജി.എഫ് ചാപ്ടർ 2. കെ.ജി. എഫിന്റെ ഹിന്ദി പതിപ്പ് 400 കോടിയോട് അടുത്തു.

അമിർഖാന്റെ ദംഗലിനെ പിന്നിലാക്കിയാണ് കെ.ജി.എഫ് 2 ഇൗ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യൻ സിനിമകളുടെ മൊഴിമാറ്റമാണ്. ബാഹുബലി ദ കൺക്ളൂഷൻ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കെ.ജി. എഫ് ചാപ്ടർ 2 വും. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നദംഗൽ മൂന്നാം സ്ഥാനത്തേക്ക് തള്ളി.510.99 കോടിയാണ് ബാഹുബലിയുടെ ബോക്സ് ഒാഫീസ് കളക്ഷൻ.ദംഗലിന്റേത് 387.38 കോടിയും.