sri-lanka

കൊളംബോ: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ശ്രീലങ്കയിൽ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഗോട്ടബയ സർക്കാരിന്റെ കീഴിൽ വിദേശ കരുതൽ ശേഖരത്തിൽ ഏകദേശം 50 മില്ല്യണിന്റെ കുറവാണ് കണക്കാക്കപ്പെടുന്നത്. ഇതിനെ തുടർന്ന് ഇന്ന് ശ്രീലങ്കയിൽ സ്കൂളുകളും വാണിജ്യസ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ അടച്ചുകൊണ്ട് വമ്പിച്ച ഹർത്താൽ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ നടന്നു. 69 വർഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു ഹർത്താലിന് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്.

Underwear protest against MP at the Polduwa junction near the Parliament. #SriLankaCrisis pic.twitter.com/VhCj2cZF1V

— Manjula Basnayake (@BasnayakeM) May 6, 2022

ഹർത്താലിനിടെ പ്രതിഷേധക്കാരെ പാർലമെന്റ് സമുച്ചയത്തിന്റെ ക്യാമ്പസിനുള്ളിൽ കടക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. വലിയ ബാരിക്കേഡുകളും കമ്പികളും നിരത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞത്. എന്നാൽ അത് കൊണ്ട് അണയുന്ന വീര്യമായിരുന്നില്ല പ്രതിഷേധക്കാരുടേത്. തങ്ങളെ തടയുന്നതിന് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥർ വച്ച ബാരിക്കേഡുകൾക്ക് മുകളിൽ അടിവസ്ത്രം തൂക്കിയിട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധം.

The famous underwear protest..

Protestors at the newly put up "Horu Go Gama" have lined up underwears and panties near the Parliament, saying this is all that is now left.
Protestors say they will stay at the site and will not leave. #SriLankaCrisis #SriLankaProtests pic.twitter.com/3NLRl1R9kD

— Jamila Husain (@Jamz5251) May 6, 2022

ഗോട്ടബയ സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ കാരണം ഇനി തങ്ങളുടെ പക്കലുള്ളത് ഈ അടിവസ്ത്രങ്ങൾ മാത്രമാണെന്നും വേണമെങ്കിൽ അതും എടുത്തോളൂ എന്ന ബോർഡും തൂക്കിയിട്ടായിരുന്നു പ്രതിഷേധം. അണ്ടർവെയർ പ്രതിഷേധം എന്ന തലക്കെട്ടോടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രീലങ്കയിലെ പുത്തൻ പ്രതിഷേധ മാർഗം ചർച്ചയാകുകയാണ്.