kk

:തിരുവനന്തപുരം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണമേല്‍ നോട്ടം ആര്‍ക്കാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയോ എന്ന് വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.