bjp

കോഴിക്കോട്: കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ വളർത്തുകേന്ദ്രമായെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ. ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒത്താശപാടുകയാണ് പിണറായി സർക്കാരെന്നും കോഴിക്കോട് കടപ്പുറത്ത് ബി.ജെ.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് നദ്ദ പറഞ്ഞു. കേരളത്തിലെ പൊതുസമൂഹം വിശേഷിച്ച് ക്രിസ്ത്യൻ സമൂഹം ഇക്കാര്യത്തിൽ ആശങ്കാകുലരാണ്. ഇത് ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാർ തന്നോട് പങ്കുവച്ചതായും നദ്ദ പറഞ്ഞു.
കപട മതേതരത്വമാണ് കേരളത്തിലെ ഇടതുസർക്കാർ പിന്തുടരുന്നത്. പ്രത്യേക മത സമൂഹത്തെ അവരിലെ എല്ലാ കൊള്ളരുതായ്മയും ഉൾക്കൊണ്ട് സഹായിക്കുന്നു. വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യം. മത ന്യൂനപക്ഷങ്ങളെന്ന് പറയുമ്പോഴും ജനസംഖ്യയിലെ ക്രമാതീതമായ വർദ്ധന മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കയിലാക്കുന്നു. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണെന്ന് ക്രിസ്ത്യൻ സമുദായം പറയുമ്പോൾ ഏകപക്ഷീയമായി കേരളത്തിലെ സർക്കാരും കമ്മ്യൂണിസ്റ്റുകളും തള്ളിക്കളയുകയാണ്.
ഇസ്ലാമിക ഭീകരവാദത്തെ അതിരുവിട്ട് സഹായിക്കുന്ന ഇടതുപക്ഷ നിലപാട് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തെ ഞെട്ടിക്കുകയാണ്. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ നാട്ടിലാണ്. പാലക്കാട്ടെ ബി.ജെ.പി പ്രവർത്തകരുടെ അരുംകൊലയിൽ ഫലപ്രദമായ അന്വേഷണം നടക്കാത്തതിന് പിന്നിൽ സർക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങളാണ്. കേരളത്തെ ബി.ജെ.പി സർക്കാർ തഴയുന്നുവെന്ന പ്രചാരണം വ്യാജമാണ്. അധികകാലം കേരളത്തിൽ ജനങ്ങളെപറ്റിച്ച് ഇടതുപക്ഷത്തിന് ഭരിക്കാനാവില്ലെന്നും നദ്ദ പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

ജെ.​പി.​ന​ദ്ദ​യു​മാ​യി​ ​താ​മ​ര​ശ്ശേ​രി
ബി​ഷ​പ്പ് ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി

കോ​ഴി​ക്കോ​ട്:​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ജെ.​പി.​ന​ദ്ദ​യു​മാ​യി​ ​താ​മ​ര​ശ്ശേ​രി​ ​രൂ​പ​താ​ ​ബി​ഷ​പ്പ്
മാ​ർ​ ​റെ​മി​ജി​യോ​സ് ​ഇ​ഞ്ചി​നാ​നി​യ​ൽ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​ക​ർ​ഷ​ക​രു​ടെ​ ​ആ​ശ​ങ്ക​ക​ളാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ച​ർ​ച്ച​യാ​യ​ത്.​ ​കൃ​ഷി​ ​ന​ശി​പ്പി​ക്കു​ന്ന​ ​വ​ന്യ​മൃ​ഗ​ങ്ങ​ളെ​ ​ക്ഷു​ദ്ര​ ​ജീ​വി​യാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​അ​റി​യി​ച്ച​താ​യി​ ​ബി​ഷ​പ്പ് ​പ​റ​ഞ്ഞു.​ ​ക​സ്തൂ​രി​രം​ഗ​ൻ​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​നി​ന്ന് ​വി​ല്ലേ​ജു​ക​ളു​ടെ​ ​പേ​ര് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ദേ​ശീ​യ​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്തേ​ക്ക് ​ക്രി​സ്ത്യ​ൻ​ ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്ന് ​ആ​ളെ​ ​നി​യ​മി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വും​ ​ഉ​ന്ന​യി​ച്ച​താ​യി​ ​ബി​ഷ​പ്പ് ​വ്യ​ക്ത​മാ​ക്കി.

ക​ട​വ് ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ന്ന​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ,​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​തു​ട​ങ്ങി​യ​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ത​ ​ഭീ​ക​ര​വാ​ദ​വും​ ​കൊ​ല​പാ​ത​ക​ങ്ങ​ളും​ ​ലൗ​ ​ജി​ഹാ​ദ് ​പോ​ലു​ള്ള​ ​ഭീ​ഷ​ണി​ക​ളും​ ​ബി​ഷ​പ്പ് ​പ​ങ്കു​വ​ച്ച​താ​യി​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെദേ​ശ​വി​രു​ദ്ധ​ശ​ക്തി​ക​ളെ തു​ട​ച്ചു​നീ​ക്കും​:​ ​ജെ.​പി.​ ​ന​ദ്ദ

ക​രി​പ്പൂ​ർ​:​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ദേ​ശ​വി​രു​ദ്ധ​ ​ശ​ക്തി​ക​ളെ​ ​തു​ട​ച്ചു​നീ​ക്കു​മെ​ന്ന് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ ​ന​ദ്ദ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​പി​ന്തു​ണ​ ​ഇ​ത്ത​രം​ ​ശ​ക്തി​ക​ൾ​ക്കു​ണ്ട്.​ ​ഇ​ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ​സൂ​ക്ഷ്‌​മം​ ​നി​രീ​ക്ഷി​ക്കു​ക​യാ​ണ്.​ ​ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​ ​നാ​ടാ​യ​ ​കേ​ര​ള​ത്തി​ന്റെ​ ​ത​നി​മ​യും​ ​പാ​ര​മ്പ​ര്യ​വും​ ​നി​ല​നി​റു​ത്താ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​ബി.​ജെ.​പി​യും​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.