kk

കാഠ്‌മണ്ഡു: കാഞ്ചൻ ജിംഗ കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ പർവതാരോഹകൻ നാരായണൻ അയ്യര്‍ (52) മരണത്തിന് കീഴടങ്ങി. . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ കയറുന്നതിനിടെയായിരുന്നു മരണം. മഹാരാഷ്ട്ര സ്വദേശിയാണ് നാരായണ അയ്യര്‍.

കൊടുമുടി കയറുന്നതിനിടെ ശ്വാസതടസമുണ്ടായെങ്കിലും അദ്ദേഹം ഇറങ്ങാൻ തയ്യാറായില്ലെന്ന് സംഘാടകർ പറയുന്നു. മുകളില്‍ എത്താന്‍ കുറച്ച് ദൂരം മാത്രം ബാക്കിനില്‍ക്കേ, നാരായണന്‍ അയ്യര്‍ ക്ഷീണിതനായിരുന്നുവെന്ന് പര്യവേക്ഷണത്തിന്റെ സംഘാടകര്‍ പറയുന്നു. 8200 മീറ്റർ ഉയരത്തിൽ വെച്ചായിരുന്നു മരണം.

മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം പര്‍വതാരോഹണത്തിനിടെ മരിക്കുന്ന മൂന്നാമത്തെ സഞ്ചാരിയാണ് അയ്യര്‍. കഴിഞ്ഞമാസം ഗ്രീക്ക് പര്‍വതാരോഹകനാണ് മരിച്ചത്.