
പാലക്കാട്: മലമ്പുഴ കൂമ്പാച്ചിമലയിൽ അകപ്പെടുകയും സൈന്യം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ ദൃശ്യങ്ങൾ വാർത്തകളിൽ നിറഞ്ഞത് ഈയിടെയായിരുന്നു. ഇപ്പോഴിതാ ബാബുവിന്റെ പുതിയ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. . ഇത്തവണ ബാബു കൂട്ടുകാരുമായി അടികൂടിയും അസഭ്യം പറഞ്ഞും അലറിവിളിച്ചും നിലത്തുരുളുകയും ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്..
.കൂട്ടുകാരോട് എനിക്ക് ചാവണമെന്ന് ബാബു ഉറക്കെ പറയുന്നുണ്ട്. ചിലര്‍ ബാബുവിന്റെ തലയിലൂടെ വെളളമൊഴിച്ചു. പിടിച്ചുവെക്കാന്‍നോക്കിയ കൂട്ടുകാരെ ബാബു ആക്രമിക്കുകയും ചെയ്തു. ബാബുവിനെ ആശ്വസിപ്പിക്കാനെത്തിയ അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നു. നിരവധി പേരാണ് ബാബുവിന്റെ വീഡിയോ ഷെയർ ചെയ്തത്. ബാബു കഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം.
സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബുവിന്റെ അമ്മ. ബാബു കഞ്ചാവുപോലുള്ള ലഹരി ഉപയോഗിക്കുന്നയാളല്ലെന്ന് അമ്മ പറഞ്ഞു. ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കാറില്ല. കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്. ബാബു ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാനും ഒപ്പം ചെന്നു. അവിടെയിരുന്നവരോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവർ തടഞ്ഞതോടെ പിടിയും വലിയുമായി. ഇതാണ് ചിലർ ഫോണിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്. കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടതെന്നും അമ്മ പറയുന്നു.