മും​ബ​യ്:​ ​ആവേശം അവസാന പന്ത് വരെ നീണ്ട ഇന്നലത്തെ ഐ.പി.എൽ പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന സ്ഥാനക്കാരായ മുംബയ് ഇന്ത്യൻസിന് 5 റൺസിന്റെ നാടകീയ ജയം. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 177​ ​റ​ൺ​സ് ​നേ​ടി.​ ​മറുപടിക്കിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 9 റൺസ് വേണമായിരുന്നു. ആ ഓവറിൽ 3 റൺസ് മാത്രം വഴങ്ങിയ ഡാനിയേൽ സാംസ് എട്ട് തോൽവികൾക്ക് ശേഷം മുംബയുടെ തുടർച്ചയായ രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. മികച്ച ഫിനിഷ‌ർമാരായ രാഹുൽ തെവാതിയ (3), ഡേവിഡ് മില്ലർ (പുറത്താകാതെ 19 ) എന്നിവർ അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്നത് ഗുജറാത്തിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പന്തിൽ തെവാതിയ റണ്ണൗട്ടായതും അവസാന രണ്ട് പന്തിൽ 6 റൺസ് വേണമെന്നിരിക്കെ മില്ലറെ സാംസ് ബീറ്റണാക്കിയതും മുംബയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ഓപ്പണർമാരായ വൃദ്ധിമാൻ സാഹ(55), ശുഭ്മാൻ ഗിൽ (52) എന്നിവർ ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. മുംബയ്ക്കായി മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​(28​ ​പ​ന്തി​ൽ​ 43​)​​,​​​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​(29​ ​പ​ന്തി​ൽ​ 45​)​​​ ​ന​ൽ​കി​യ​ ​മി​ക​ച്ച​ ​തു​ട​ക്ക​വും​ ​അ​വ​സാ​നം​ ​ടിം​ ​ഡേ​വി​ഡി​ന്റെ​ ​(​ ​പു​റ​ത്താ​കാ​തെ​ 21​ ​പ​ന്തി​ൽ​ 44​)​​​ ​വെ​ടി​ക്കെ​ട്ടു​മാ​ണ് ​മും​ബ​യ് ​ഇ​ന്നിം​ഗ​സി​ന് ​ക​രു​ത്താ​യ​ത്.​ ​രോ​ഹി​തും​ ​ഇ​ഷാ​നും​ 7.3​ ​ഓ​വ​റി​ൽ​ 73​ ​റ​ൺ​സ് ​അ​ടി​ച്ചെ​ടു​ത്ത് ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​മും​ബ​യ്ക്ക് ​ന​ൽ​കി​യ​ത്.​ ​രോ​ഹി​തി​നെ​ ​വി​ക്ക​റ്റി​ന് ​മു​ന്നി​ൽ​ ​കു​ടു​ക്കി​ ​റ​ഷി​ദ് ​ഖാ​നാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ 5​ ​ഫോ​റും​ 2​ ​സി​ക്സും​ ​അ​ടി​ച്ച​ ​രോ​ഹി​തി​ന്റെ​ ​സീ​സ​ണി​ലെ​ ​മി​ക​ച്ച​ ​സ്കോ​റാ​ണി​ത്.​യു​വ​താ​രം​ ​തി​ല​ക് ​വ​ർ​മ്മ​ 21​ ​റ​ൺ​സ് ​നേ​ടി.​ ​അ​വ​സാ​നം​ ​റ​ൺ​റേ​റ്റു​യ​ർ​ത്തി​യ​ ​ഡേ​വി​ഡ് 4​ ​സി​ക്സും​ 2​ ​ഫോ​റും​ ​നേ​ടി.​ ​റ​ഷി​ദ് ​ഖാ​ൻ​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.