
തിരുവനന്തപുരം: അരുവിക്കരയിൽ പണത്തെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് ക്രൂരമർദ്ദനം. നിസാറെന്ന . യുവാവിനാണ് മർദ്ദനമേറ്റത്. സുൽഫി, സഹോദരൻ സുനീർ എന്നിവർ ചേർന്നാണ് നിസാറിനെ കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ചത്. ഇവരുടെ കടയ്ക്ക് മുന്നിൽ വച്ച് നിസാറുമായി തർക്കവും കൈയേറ്റവുമുണ്ടായി. പിന്നീട് നിസ്സാറിനെ കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു,
നേരത്തെ കോഴിക്കടയിലെ തൊഴിലാളിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ പിടിയിലായ ഇവർ ജാമ്യത്തിലിറങ്ങിയിരുന്നു, പ്രതികളെ അരുവിക്കര പൊലീസ് കസ്റ്റഡിലെടുത്തു. നിസാർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.