
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
വിജയ് ബാബുവിന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാതിക്കാരിയായ നടിയുടെ മൊഴിയിൽ ചില സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സിനിമാ മോഹവുമായെത്തിയ യുവതികളെയാണ് ദുരുപയോഗിച്ചത്.
നടിയുടെ പരാതി ഒതുക്കാന്‍ ശ്രമിച്ച മലയാളി സംരംഭകനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം വിജയ് ബാബുവിനെ കണ്ടെത്താൻ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.