book

വ​ക്കം​ ​ബി.​ ​ഗോ​പി​നാ​ഥ​ൻ​ ​ര​ചി​ച്ച​ ​'ഒ​രു​ ​കൃ​ഷി​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ഡ​യ​റി​ക്കു​റി​പ്പു​ക​ൾ"​ ​കു​സൃ​തി​യാ​യ​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​വ​ള​ർ​ച്ച​യും​ ​ഒൗ​ദ്യോ​ഗി​ക​ ​മ​ണ്ഡ​ല​വും​ ​കു​‌​ടും​ബ​ജീ​വി​ത​വും​ ​ഒ​രു​ ​ക​ണ്ണാ​ടി​യി​ൽ​ ​എ​ന്നോ​ണം​ ​വ്യ​ക്ത​മാ​ക്കി​ത്ത​രു​ന്ന​ ​ര​ച​ന​യാ​ണ്.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​എ​ഴു​തി​യി​ട്ടു​ള്ള​ ​ഇൗ​ ​കൃ​തി​യി​ൽ​ ​വ​ർ​ണ്ണ​ചി​ത്ര​മോ​ ​അ​തി​ഭാ​വു​ക​ത്വ​മോ​ ​ഒ​ന്നും​ ​ദ​ർ​ശി​ക്കാ​നാ​വി​ല്ല.​ ​പ്ര​കൃ​തി​യെ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​വ്യാ​ഖ്യാ​താ​വി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല​ല്ലോ.​ ​അ​തു​പോ​ലെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്മ​ര​ണ​യി​ലൂ​ടെ​ ​അ​നു​വാ​ച​ക​ന് ​സു​ഗ​മ​മാ​യി​ ​ക​ട​ന്നു​പോ​കാം.​ ​ഒൗ​ദ്യോ​ഗി​ക​ ​ജീ​വി​ത​ത്തി​ന് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കി​യ​ ​അ​ദ്ദേ​ഹം​ ​പു​തി​യ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​രൂ​പം​ ​ന​ൽ​കു​ന്ന​തി​ലും​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​ലും​ ​വി​ജ​യി​ച്ചു.​ ​ക​രീ​പ്ര​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​അ​ത്യു​ല്പാ​ദ​ന​ശേ​ഷി​യു​ള്ള​ ​'ജ​യ​"​ ​കൃ​ഷി​ ​ചെ​യ്യാ​ൻ​ ​ക​ർ​ഷ​ക​ർ​ ​മ​ടി​ച്ച​പ്പോ​ൾ​ ​അ​ത് ​ഏ​റ്റെ​ടു​ത്ത് ​വി​ജ​യി​പ്പി​ച്ച് ​കാ​ണി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​കാ​ട്ടി​യ​ ​ച​ങ്കൂ​റ്റം​ ​ആ​രു​ടെ​യും​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റു​ന്ന​ ​സം​ഭ​വ​മാ​ണ്.​ 1969​-​ ​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഗ്രാ​മ​മാ​യി​ ​ക​രീ​പ്ര​ ​പ​ഞ്ചാ​യ​ത്തി​നെ​ ​തി​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ​ ​ഗോ​പി​നാ​ഥ​ൻ​ ​എ​ന്ന​ ​കൃ​ഷി​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ത​ല​യി​ൽ​ ​ഒ​രു​ ​പൊ​ൻ​തൂ​വ​ൽ​ ​അ​ദൃ​ശ്യ​ശ​ക്തി​ ​ചൂ​ടു​ക​യാ​യി​രു​ന്നു.​ ​കു​ടും​ബ​ ​ജീ​വി​ത​ത്തെ​പ്പ​റ്റി​യും​ ​ചെ​റി​യ​ ​രേ​ഖാ​ചി​ത്ര​ങ്ങ​ൾ​ ​ആ​സ്വാ​ദ​ക​ന് ​ന​ൽ​കു​ന്നു​ണ്ട് .​ ​സ്നേ​ഹം​ ​അ​ന്യം​നി​ന്ന് ​പോ​കു​ന്ന​ ​ഇൗ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ബ​ന്ധ​ങ്ങ​ളു​ടെ​ ​ഉൗ​ഷ്‌​മ​ള​ത​ ​വാ​യ​ന​ക്കാ​രി​ൽ​ ​സു​ഖ​വും​ ​ദുഃ​ഖ​വും​ ​പ്ര​ദാ​നം​ ​ചെ​യ്യു​ന്നു.​ ​