p

ന്യൂഡൽഹി: എസ്.ബി.ഐയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ വിഭാഗത്തിലെ 35 പോസ്റ്റുകളിലേക്ക് ബാങ്കിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ SBI on sbi.co.in ൽ ഓൺലൈനായി അപേക്ഷിക്കാം. സിസ്റ്റം ഓഫീസർ, എക്‌സിക്യൂട്ടീവ്, സീനിയർ എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലാണ് നിയമനം. അവസാന തീയതി മേയ് 17. ജൂൺ 25 ന് ഒാൺലൈനായാണ് പരീക്ഷ. ജൂൺ 16 മുതൽ കാൾലെറ്റർ ഡൗൺലോഡ് ചെയ്‌തെടുക്കാം. ജനറൽ, ഒ.ബി.സി, സാമ്പത്തിക പിന്നാക്കവിഭാഗം എന്നിവർക്ക് 750 രൂപയാണ് അപേക്ഷാഫീസ്. എസ്.സ്, എസ്.ടി, ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.