mammootty-uma-thomas

കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലതെന്ന് നടൻ മമ്മൂട്ടി. എറണാകുളം എം.പി ഹൈബി ഈഡനും, രമേഷ് പിഷാരടിയ്ക്കുമൊപ്പം യു.‌ഡി.എഫ് സ്ഥാനാർത്ഥി വീട്ടിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

മമ്മൂട്ടിയുടെ വീട്ടിലെത്തി സന്ദർശനം നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി ഉമാ തോമസ് രംഗത്തെത്തി. കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലത് എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ ആ മനസും വോട്ടും പിന്തുണയുമായി കൂടെയുണ്ടെന്ന് ബോദ്ധ്യമായെന്ന് ഉമാ തോമസ് കുറിച്ചു.

ഉമാ തോമസിന്റെ പോസ്റ്റിന്റെ പൂർണരൂപം കാണാം...

മലയാളിയുടെ അഭിമാനം എൻ്റെ വോട്ടർ കൂടിയായ ചലചിത്ര താരം മമ്മൂട്ടിയെയും ഭാര്യ സുൽഫത്തിനെയും വസതിയിലെത്തി സന്ദർശിച്ചു.

കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആ മനസും വോട്ടും പിന്തുണയുമായി കൂടെയുണ്ടെന്ന് ബോധ്യമായി.

പ്രിയപ്പെട്ട സുൽഫത്തും വോട്ടു നൽകും എന്ന് ഉറപ്പ് നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്..

എറണാകുളത്തിൻ്റെ പ്രിയപ്പെട്ട MP ശ്രീ ഹൈബി ഈഡൻ,രമേഷ് പിഷാരടി എന്നിവർ കൂടെ ഉണ്ടായിരുന്നു.