
ലക്നൗ: യു.പിയിലെ മഥുരയിൽ യമുന എക്‌സ്‌പ്രസ് വേയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. കാർ യാത്രികരായ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെ മഥുരയിലെ നൗജീൽ മേഖലയിലായിരുന്നു അപകടം. നോയിഡയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ. സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.