rahul-gandhi

മുംബയ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. തെലങ്കാന സന്ദർശനത്തിനിടെ കർഷകരെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ താൻ എന്താണ് സംസാരിക്കേണ്ടത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ബി.ജെ.പി നേതാവ് അമിത് മാളവ്യ പുറത്തുവിട്ടു. വിദേശ യാത്രകൾക്കും നിശാക്ലബ്ബിലെ സന്ദർശനത്തിനും ഇടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഇങ്ങനെയിരിക്കുമെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് രാഹുൽ തെലങ്കാനയിലെത്തിയത്.

നേരത്തേ, രാഹുൽ നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള നൈറ്റ് ക്ലബ് സന്ദർശിക്കുന്നതിന്റെ വീഡിയോയും മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ സുമ്‌നിമ ഉദസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയത്.