
ന്യൂഡൽഹി: 30 വർഷം പഴക്കമുള്ള പുരുഷൻമാരുടെ 5000 മീറ്ററിലെ ദേശീയ റെക്കാഡ് തകർത്ത് അവിനാഷ് സാബ്ലെ .
അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് മീറ്റിൽ 13 മിനിട്ട് 25.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 1992 ൽ ബർമിംഗ്ഹാമിൽ ബഹാദൂർ പ്രസാദ് (13 മിനിട്ട് 29.70 സെക്കൻഡ്) സ്ഥാപിച്ച റെക്കാഡ് അവിനാഷ് തിരുത്തിയത്.